
പേരാവൂര്‍: കുടുംബശ്രീ ജില്ല മിഷന്‍ കണ്ണൂര്‍, പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാവൂര്‍ ബ്ലോക്ക് മിനി ജോബ് ഫെയര്‍ പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിപിഎം ജുബിന്‍, ബ്ലോക്ക് കോഡിനേറ്റര്‍ ടി വി ശിശിര എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. അപര്‍ണ്ണ ഉണ്ണികൃഷ്ണന്‍ ഉപസമിതി കണ്‍വീനര്‍ ടി ഗീത എന്നിവര്‍ സംസാരിച്ചു. ജോബ് ഫെയറില്‍ 12 ഓളം കമ്പനികളും 300 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു.