
പേരാവൂര്‍: കോഴിക്കോട് ലിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്കാശുപത്രിയിലെ പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായുള്ള ഡ്രസ് ബാങ്കിന് വസ്ത്രങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിനായി യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് അലമാര കൈമാറി. യൂണിറ്റ് പ്രസിഡന്റ് കെ.എം ബഷീര്‍ താലൂക്കാശുപത്രി സ്റ്റാഫ് നേഴ്സ് പി ദീപയ്ക്ക് അലമാര കൈമാറി. ആശുപത്രി ജീവനക്കാരായ സിസ്റ്റര്‍ ബിജിത്ത്, സിസ്റ്റര്‍ രഞ്ചി,അഭിലാഷ്, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ഭാരവാഹികളായ ബേബി പാറക്കല്‍, വി.കെ രാധാകൃഷ്ണന്‍, അഫ്താബ് തുടങ്ങിയവര്‍ സംബന്ധിച്ചു.