
ധനമന്ത്രി കെ എന്‍ ബാലഗോപാലിന് സുരക്ഷ കൂട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കം. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പൊലീസ് സന്നാഹങ്ങളാണ്. നിയമസഭയിലേക്ക് നാല് പൊലീസ് ജീപ്പ് അകമ്പടിയോടെയാണ് മന്ത്രി എത്തിയത്.
ഇന്ധന സെസ് പിന്‍വലിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു.