
പേരാവൂര്‍: കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ സി ഐ ടി യു പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.ചുമട്ട്തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ല പ്രസിഡന്റ് പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പേരാവൂര്‍ ഏരിയ വൈസ് പ്രസിഡന്റ് ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍, ടി വിജയന്‍, ബിന്ദു, എം.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.
