
പേരാവൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെയും ,ജനദ്രോഹ ബഡ്ജറ്റിനെതിരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ബൈജു വര്‍ഗീസ്, സുരേഷ് ചാലാറത്ത്, ദേവസ്യ മാത്യു, മാത്യു എടത്താഴെ, സുബാഷ് മാസ്റ്റര്‍,നൂര്‍ദ്ദിന്‍ മുള്ളേരിക്കല്‍,സി ഹരിദാസ്, കുറ്റിച്ചി വിജയന്‍ എന്നിവര്‍ സംസാരിച്ചു














