Hivision Channel

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പുറത്തുചാടിയ കൊലക്കേസ് പ്രതിയെ കണ്ടെത്തി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്ന കൊലപാതക കേസ് പ്രതിയെ കണ്ടെത്തി. മലപ്പുറം വേങ്ങരയില്‍ നിന്നാണ് ബീഹാര്‍ സ്വദേശി പൂനം ദേവിയെ കണ്ടെത്തിയത്. രാവിലെ 7.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസില്‍ ഇവര്‍ കയറി വേങ്ങരയിലേക്ക് പോകുകയായിരുന്നു. വേങ്ങരയില്‍ ബസ് ഇറങ്ങിയയുടന്‍ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. മലപ്പുറം വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് രാത്രി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നത്. ഫോറെന്‍സിക് വാര്‍ഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *