
പേരാവൂര്‍: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന അഖിലേന്ത്യ ശില്പശാലയിലേക്ക് പേരാവൂര്‍, തില്ലങ്കേരി പഞ്ചായത്തുകള്‍ക്ക് ക്ഷണം. പഞ്ചായത്തുകള്‍ നടപ്പാക്കുന്ന സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന പുരസ്‌കാരത്തിന് മുന്നോടിയായാണ് ശില്പശാല. 17 മുതല്‍ 19 വരെ ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് ശില്പശാല നടക്കുക. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാലന്‍, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 10 പഞ്ചായത്തുകള്‍ക്കാണ് ക്ഷണം ലഭിച്ചത്.10 പ്രസിഡന്റുമാരും 5 ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുക്കും.














