
തില്ലങ്കേരി: ഗ്രാമപഞ്ചായത്ത്,ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ 3ാം വാര്‍ഡ് വട്ടപ്പറമ്പില്‍ യോഗ പരിശീലനത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ ഔഷധസസ്യ ഉദ്യാനം തയ്യാറാക്കി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി. വിമല ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീഷ് കുമാര്‍ ,യോഗ പരിശീലക ഡോ.സനില.കെ. വി എന്നിവര്‍ സംസാരിച്ചു.














