
വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന വാദമാണ് കോടതി അംഗീകരിച്ചത്.ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്ന് കെ എസ് ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതിരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി.3200 കോടി രൂപയുടെ ലോണ്‍ ഉണ്ട് എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.ഹര്‍ജിക്കാര്‍ക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങള്‍ നല്‍കാന്‍ 8 കോടി വേണം. പത്തുമാസം കൊണ്ട് മുഴുവന്‍ പേര്‍ക്കുള്ള ആനുകൂല്യവും നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്.ആരോട് ചോദിച്ചിട്ടാണ് അത് നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു.ഏപ്രില്‍ മുതല്‍ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.മാര്‍ച്ച് മുതല്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.തുടര്‍ന്നാണ് 1 ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.














