Hivision Channel

കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് വയറുവേദനയും ഛര്‍ദിയും

പത്തനംതിട്ടയില്‍ മൗണ്ട് സിയോണ്‍ ലോ കോളേജിലെ ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വയറുവേദനയും ഛര്‍ദിയും. 13 പെണ്‍കുട്ടികള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് കുട്ടികള്‍ ആരോപിച്ചു. മുമ്പും ഹോസ്റ്റല്‍ ഭക്ഷണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം.

Leave a Comment

Your email address will not be published. Required fields are marked *