
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല. ശമ്പളം ഒരുമിച്ച് വേണ്ടവര്‍ക്ക് നല്‍കും.
കെഎസ്ആര്‍ടിസിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിര്‍ദേശം നല്‍കിയില്ലെന്ന് മന്ത്രി ആന്റണി രാജു വ്യകത്മാക്കി. മന്ത്രിയെന്ന നിലയില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആര്‍ടിസിയിലെ പ്രൊഫഷണല്‍ ബോര്‍ഡിന് തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പള പ്രതിസന്ധിയില്‍ വിചിത്ര സര്‍ക്കുലറുമായി കെഎസ്ആര്‍ടിസി ഇന്നലെയായിരുന്നു രംഗത്തെത്തിയത്. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് സിഎംഡി പറഞ്ഞു. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സര്‍ക്കാര്‍ സഹായം ലഭിച്ച ശേഷവും ആകും നല്‍കുക.
അഞ്ചാം തീയതിക്ക് മുമ്പ് മുഴുവന്‍ ശമ്പളവും നല്‍കാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മുഴുവന്‍ ശമ്പളവും ഒന്നിച്ച് വേണ്ടവര്‍ വ്യക്തിഗത അപേക്ഷ നല്‍കണം. അസാധാരണ നടപടി അംഗീകരിക്കില്ലെന്ന് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു.














