Hivision Channel

കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍പെട്ട് അത്യാസന്ന നിലയിലായിരുന്നയാള്‍ക്ക് ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലുടെ പുതുജീവന്‍

കണ്ണൂര്‍: കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍ അത്യാസന്ന നിലയിലായിരുന്നയാളുടെ ജീവന്‍ തിരികെ നല്‍കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.ഈ കഴിഞ്ഞ ഫെബ്രുവരി 7 നു വീടിന്റെ പരിസരത്തു നിന്നുമാണ് ഇരിട്ടി സ്വദേശിയായ രാജനു( 60) തേനീച്ചകളുടെ ആക്രമണമേറ്റത്. തുടര്‍ന്ന് വളരെ അത്യാസന്ന നിലയില്‍ ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിക്കുകയും ആശുപത്രീയിലെ വിദക്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എത്രയും വേഗം ചികിത്സ ആരംഭിക്കുകയുമായിരുന്നു.അത്യാസന്ന നിലയില്‍ വെന്റിലേറ്റര്‍ ആവശ്യമായി വന്നുവെങ്കിലും തീവ്രപരിചരണ വിഭാഗത്തിന്റെ കൃത്യമായ ചികിത്സകള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയെ റൂമിലേക്ക് മാറ്റാനായി.

എമര്‍ജന്‍സി വിഭാഗം എച്ച്.ഒ.ടി ഡോ. അഭിരാം അര്‍ജുന്‍ കുമാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ജില്‍ജിത്ത് കെ , കാര്‍ഡിയോളജി വിഭാഗം എച്ച്.ഒ.ടി ഡോ രവീന്ദ്രന്‍ പി ,ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഡോ മനീഷ് പി വി ,ഡോ അമല്‍ ജോസ് , ജനറല്‍ സര്‍ജറി വിഭാഗം ഡോ ലയ രാഹുല്‍ , ഇ എന്‍ ടി ഹെഡ് & നെക്ക് സര്‍ജറി വിഭാഗം ഡോ അശ്വതി ബാലഗോപാലന്‍ നായര്‍ , നെഫ്രോളജി വിഭാഗം ഡോ ടോം ജോസ് എന്നിവരടങ്ങുന്ന വിദക്ത സംഗത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് രാജന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *