
പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂര്‍ ക്രിസ്റ്റല്‍ മാളിന്റെ മുന്നില്‍ വെച്ച് നടന്നു. കെ എം ബഷീറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്തംഗം ബേബി സോജ ഉദ്ഘാടനം ചെയ്തു. വി.കെ രാധകൃഷ്ണന്‍, നാസര്‍, ബേബി പാറക്കല്‍, വിനോദ് നന്ത്യത്ത് വിനോദ് റോണക്‌സ് രാമചന്ദ്രന്‍, രാജേഷ്,എം മനീഷ്, കാനാത്തായി സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂപ്പണ്‍ നറുക്കെടുപ്പില്‍ 24142 എന്ന നമ്പറിനാണ് സ്വര്‍ണനാണയം ലഭിച്ചത്.ബമ്പര്‍ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.














