Hivision Channel

പ്രവാസിയെ തട്ടി കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടി കൊണ്ടു പോയി സ്വര്‍ണവും പണവും കവര്‍ന്നു. തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറാണ് തട്ടിക്കൊണ്ടു പോകലിനും കവര്‍ച്ചക്കും ഇരയായത്. മുഹൈദീനെ തട്ടിക്കൊണ്ടു പോയത് പ്രവാസിയുടെ കാമുകിയും സംഘവും ചേര്‍ന്നാണ്. യുവതി ഉള്‍പ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുന്‍പാണ് തക്കല സ്വദേശി മുഹൈദീന്‍ അബ്ദുള്‍ ഖാദറിനെ കാറില്‍ തട്ടിക്കൊണ്ടു പോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ടു ദിവസം കെട്ടിയിട്ടത്. കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്നാണ് മുഹൈദിനെ കവര്‍ച്ച ചെയ്തത്. ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *