
കേളകം: വെള്ളൂന്നിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി.പറയക്കണ്ടത്തില്‍ സുനിലിന്റെ കൃഷിയിടത്തില്‍ വെച്ചാണ് പാമ്പിനെ പിടികൂടിയത്.മണത്തണ സെക്ഷന്‍ ഫോറസ്റ്റര്‍ മഹേഷിന്റെ നേതൃത്വത്തില്‍ മാര്‍ക്ക് പ്രവര്‍ത്തകനും ഇരിട്ടി സെക്ഷന്‍ വാച്ചറുമായ ഫൈസല്‍ വിളക്കോട്,മിറാജ് പേരാവൂര്‍ എന്നിവരാണ് പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.