Hivision Channel

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍. സംഭവ ദിവസം പ്ലാന്റില്‍ ഉണ്ടായിരുന്നത് 48 പേര്‍ ആണ്. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി. ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ആറ് ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സാറ്റലൈറ്റ് ഇമേജുകള്‍ക്കായി ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ നല്‍കിയെന്നും കമ്മീഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടര്‍ന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *