
ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ്ബ് ദൗത്യം വിജയകരം. രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയായത്. ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ വണ്‍ വെബ്ബുമായി ഇസ്രോ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്. ദൗത്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഇസ്രോ ചെയര്‍മാന്‍ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തില്‍ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതല്‍ ഉപ?ഗ്രഹ വിക്ഷേപണങ്ങള്‍ക്ക് ഇസ്രോ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ PSLV യുടെ വാണിജ്യ വിക്ഷേപണം ഉണ്ടാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എല്‍വിഎം 3 ആണ് ആറാം ദൗത്യത്തില്‍ 36 ഉപ?ഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പതിനാറ് ഉപഗ്രഹങ്ങളെ എല്‍വിഎം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള എല്‍വിഎം 3 എന്ന വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യമായിരുന്നു ഇത്. ആകെ ഭാരം 5805 കിലോഗ്രാം ഭാരമാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. വിക്ഷേപണം കഴിഞ്ഞ് പത്തൊന്പതാം മിനുട്ടില്‍ ആദ്യ ഉപഗ്രഹം വേര്‍പ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ എല്‍വിഎം3 ഉപയോഗിച്ചുള്ള ആദ്യ വണ്‍ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങള്‍ക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വണ്‍ വെബ്ബ് ഇസ്രൊയ്ക്ക് നല്‍കുന്നതെന്നാണ് വിവരം.യഥാര്‍ത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.ഈ ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയില്‍ ഐഎസ്ആര്‍ഒയുടെയും എല്‍വിഎം 3യുടെയും മൂല്യമുയരും. വണ്‍വെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വണ്‍വെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂര്‍ത്തിയാക്കാനാകും. ഈ വര്‍ഷം തന്നെ ആഗോള സേവനങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയര്‍ടെല്ലാണ് കന്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.














