
തൊണ്ടിയില്‍: ജോസഫ് വടക്കയിലിന്റെ രണ്ടാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് തൊണ്ടിയില്‍ വടക്കയില്‍ ആയുര്‍വേദ ക്ലിനിക്കും പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചര്‍ച്ചും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും യോഗ പരിശീലന ക്ലാസും തൊണ്ടിയില്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വികാരി റവ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റീന മനോഹരന്‍, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, ജെയിംസ് നാടികുന്നേല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നിവില്‍ വി ജോസഫ്, ഡോ. സി. പ്രത്യുഷ, ഡോ. മുഹമ്മദ് നാസിര്‍, ഡോ. അരുണ്‍ എം വി, ഡോ. വിഷ്ണുപ്രസാദ് കെ വി എന്നിവര്‍ ക്യാമ്പിനും യോഗ പരിശീലനത്തിനും നേതൃത്വം നല്‍കി.














