Hivision Channel

പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്

പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂര്‍ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വര്‍ണനാണയ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.പഞ്ചായത്ത് മെമ്പര്‍ കെ.വി.ശരത്ത് നറുക്കെടുപ്പ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു.

ഈ ആഴ്ചയിലെ സമ്മാനര്‍ഹനായ കല്ലടി സ്വദേശി എയ്ഞ്ചലിന് ന്യൂ ഫാഷന്‍ റെഡിമെയ്ഡ്സ് എം.ഡി വി.കെ.രാധാകൃഷ്ണന്‍ സമ്മാനം കൈമാറി.

ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, സെക്രട്ടറി ബേബി പാറക്കല്‍,സി.എം.റിയാസ്(ശോഭിത വെഡ്ഡിംഗ് സെന്റര്‍),നാസര്‍ ബറാക്ക,രാജേഷ് പനയട,വിനോദ് റോണക്സ്, ഒ.ജെ.ബെന്നി, സുഫൈര്‍ ഫാമിലി,ടോമി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.പേരാവൂര്‍ ന്യൂ ഫാഷന്‍സ് റെഡിമെയ്ഡ്സില്‍ നിന്ന് നല്‍കിയ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *