Hivision Channel

കുടിവെള്ള ഫ്രീസര്‍ നാടിന് സമര്‍പ്പിച്ചു

ആറളം: പൊതു ജനങ്ങള്‍ക്കായി എടവന ജുമാ മസ്ജിദും, എടവന യുവജന സംഘവും എടവന ജുമാമസ്ജിദിന്റെ മുന്നില്‍ സ്ഥാപിച്ച കുടിവെള്ള ഫ്രീസര്‍ നാടിന് സമര്‍പ്പിച്ചു. ആറളം മഹല്ല് പ്രസിഡണ്ട് പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അലി പൊയ്ലന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ഫൈസാനി, പി.പി മുസ്തഫ ഹാജി, ജവാദ് മൗലവി, ശംസുദ്ധീന്‍ മാസ്റ്റര്‍, നൗഷാദ് മാസ്റ്റര്‍, പിപി അബ്ദുല്‍ കാദര്‍, സകീര്‍ ഇ.കെ, അജ്മല്‍ മാസ്റ്റര്‍, റാഷിദ് ആറളം, ശാസില്‍ കെ വി എന്നിവര്‍ സംസാരിച്ചു.സമൂഹ നോമ്പ് തുറയും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *