
പേരാവൂര്‍: തെരു വയോജന സംഘടന രൂപീകരണം തെരു സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നു. നരിക്കാടന്‍ രാജന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വയോജന സംഘടന ഏരിയ സെക്രട്ടറി എം ആര്‍ വിജയന്‍ സംഘടനാ വിശദീകരണം നടത്തി. വി ബാബു മാസ്റ്റര്‍, പ്രഭാകരന്‍, തോട്ടുങ്കര ബാലന്‍, ശ്രീനി, വത്സന്‍, കൂടാളി ബാലകൃഷ്ണന്‍, കോലത്താടന്‍ ബാലകൃഷ്ണന്‍, രമണി തുടങ്ങിയവര്‍ സംസാരിച്ചു.














