
പേരാവൂര്‍: കര്‍ഷക സംഘം പേരാവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരിങ്ങോടി ഞണ്ടാടി മേഖലയില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് മുരിങ്ങോടിയില്‍ നടന്നു. കര്‍ഷകസംഘം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗമായ പ്രഭാകരന്റെ അധ്യക്ഷതയില്‍ ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസന്ന,പുഷ്പ, രേവതി, രഞ്ജിനി, മഞ്ജു,ദേവകി, ശ്രീമതി, അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വെള്ളരി, ചീര, പടവലം, മത്തന്‍, വഴുതന,പയര്‍ എന്നീ കൃഷി ചെയ്തത്.















