Hivision Channel

വന്ദേഭാരത് ബുക്കിംഗ് തുടങ്ങി; തിരുവനന്തപുരം, കാസര്‍കോട്  ചെയര്‍കാര്‍ 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ച് 2880 രൂപ

പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. ഇന്നലെയാണ് വന്ദേഭാരതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചത്. ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പുണ്ടാകും, തിരൂരിനെ ഒഴിവാക്കി. പുലര്‍ച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് കൊണ്ട് കാസര്‍കോട് എത്തും.വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സര്‍വീസ്. 5.20ന് തിരുവനന്തപുരം സെല്‍ട്രലില്‍ നിന്ന് വന്ദേഭാരത് പുറപ്പെടും. 6.7ന് കൊല്ലത്തെത്തും, 7.25ന് കോട്ടയം, 8.17ന് എറണാകുളം, 9.22ന് തൃശ്ശൂര്‍, 10.02ന് ഷൊര്‍ണ്ണൂര്‍, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂര്‍.1.25ന് കാസര്‍കോട് എത്തും.മടക്കയാത്ര 2.30ന് ആരംഭിക്കും. 3.28ന് കണ്ണൂരില്‍, 4.28ന് കോഴിക്കോട്, 5.28ന് ഷൊര്‍ണ്ണൂര്‍, 6.03ന് തൃശ്ശൂര്‍,7.05ന് എറണാകുളം ടൗണ്‍, എട്ട് മണിക്ക് കോട്ടയം. 9.18ന് കൊല്ലം. 10.35ന് തിരിച്ച് തിരുവനന്തപുരം സെന്‍ട്രലിലെത്തും. എറണാകുളം ടൗണ്‍ ഒഴികെ മറ്റെല്ലാ സ്റ്റോപ്പിലും രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് മൂന്ന് മിനിറ്റ് നേരം ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ആദ്യ സര്‍വീസ് 26ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്നാരംഭിക്കും. വന്ദേഭാരത് പ്രഖ്യാപിച്ച ഘട്ടം മുതല്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണ് ഷൊര്‍ണ്ണൂര്‍ ജംങ്ഷനില്‍ സ്റ്റോപ്പ് അനുവദിച്ചത്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *