
കോളയാട്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ മുദ്രാവാക്യത്തിന്റെ ആശയം ഉള്‍ക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹബ്ബത് കീ ദൂകാന്‍ എന്ന പേരില്‍ തണ്ണീര്‍ പന്തലൊരുക്കി. കോളയാട് മണ്ഡലം യുഡിഎഫ് ചെയര്മാന് രാജന് കണ്ണങ്കേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉനൈസ് കോളയാട്, പഞ്ചായത്ത് അംഗം റോയ് പൗലോസ്, സുനീഷ് എ.പി, ശദീദ്.സി, അലന് ക്രിസ്റ്റി, സിനാന് എ.പി, നിദാല്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.














