
ഉളിയില്‍: മഴക്കാലപൂര്‍വ്വ ശുചീകരണങ്ങളുടെ ഭാഗമായി സി.പി.ഐ.എം പുന്നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉളിയില്‍ ഗവ. യു.പി സ്കൂള്‍ പരിസരം ശുചികരിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി പ്രകാശന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം കെ.രാജന് അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എന്‍.രാജന് ,മഹിള അസോസിയേഷന് സെക്രട്ടറി കെ. സരസ്വതി എന്നിവര്‍ സംസാരിച്ചു.














