
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് . പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.
ഈ മാസം ആദ്യ ദിനം മുതല്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ട്. ഈ മാസം ഒന്നാം തീയതി 44,560 ആയിരുന്നു സ്വര്‍ണവില. രണ്ടാം തിയതിയും ഈ വില തുടര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.














