Hivision Channel

ഉളിയില്‍ മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതിയത് 240 പേര്‍

ഉളിയില്‍: നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് ) പരീക്ഷയില്‍ ഇരിട്ടി മേഖലയിലെ ഏക സെന്ററായ ഉളിയില്‍ മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പരിക്ഷയെഴുതിയത് 240 പേര്‍. ഉച്ചക്ക് 2 മുതലാണ് പരീക്ഷയെങ്കിലും റിപ്പോര്‍ട്ടിംഗ് സമയമായ രാവിലെ 11 മുതല്‍ തന്നെ ജില്ലക്കകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ കേന്ദ്രത്തിലെത്തി. ശക്തമായ പരിശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് കടത്തിവിട്ടത്. പോലിസ് സുരക്ഷയുമുണ്ടായിരുന്നു. പരീക്ഷാ സൂപ്രണ്ട് പി. ഷബീറിന്റെ നേതൃത്വത്തില്‍ നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിയുടെ നീരീക്ഷകന്മാരാണ് പരീക്ഷ നിയന്ത്രിച്ചത്. കുട്ടികള്‍ക്ക് കുടിവെള്ളം ഉള്‍പ്പടെയുള്ളവയും കൂടെയുള്ള രക്ഷിതാക്കള്‍ക്ക് വിശ്രമ സൗകര്യവും സ്ഥാപന അധികൃതര്‍ ഒരുക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *