Hivision Channel

2000 രൂപയുടെ നോട്ട് മാറിയെടുക്കാന്‍ പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ട് മാറിയെടുക്കാന്‍ പ്രത്യേകം ഫോം വേണ്ടെന്ന് എസ്ബിഐ.20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ സപ്തംബര്‍ മുപ്പതിനകം ബാങ്കുകളില്‍ തിരികെ നല്കാനാണ് നിര്‍ദ്ദേശം.സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ വിശദീകരണം

Leave a Comment

Your email address will not be published. Required fields are marked *