Hivision Channel

ഏഴ് വര്‍ഷം കൊണ്ട് എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി; മന്ത്രി വി അബ്ദുറഹ്മാന്‍

കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി കേരളത്തില്‍ എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. പെരിങ്ങോം പൊന്നംവയല്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ശുചിമുറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പി എസ് സി വഴി രണ്ട് ലക്ഷം പേര്‍ക്കും സ്വകാര്യ മേഖലയില്‍ ആറ് ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ എട്ട് വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഇത്തരത്തില്‍ യുവജനങ്ങള്‍ക്ക് മുന്നില്‍ അനന്തസാധ്യതയുടെ വാതില്‍ തുറക്കാനായി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്ന നേട്ടങ്ങള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ആറര ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഇവിടുത്തെ വിദ്യാഭാസത്തിന്റെ ഗുണനിലവാരം കണക്കിലെടുത്താണ് അവരെ മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 1400 കോടി രൂപ ചെലവില്‍ കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സയന്‍സ് പാര്‍ക്കുകള്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *