Hivision Channel

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍. തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കും. ബയോ മൈനിങ് മികച്ച രീതിയില്‍ നടക്കുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *