
തൃക്കടാരിപ്പൊയില്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2020 -21 ല്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച തൃക്കടാരിപ്പൊയില്‍ പണിയകോളനി പനമ്പറ്റ പാലം റോഡ് ഉദ്ഘാടനം മട്ടന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമവതി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ എം. ശ്രീജ,ജനാര്‍ദ്ദനന്‍ കോട്ടായി,യു. മധു തുടങ്ങിയവര്‍ സംബന്ധിച്ചു.