പേരാവൂര്‍: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി പേരാവൂര്‍ മണ്ടലത്തില്‍ മലബാര്‍ പ്രക്ഷോഭ യാത്ര സംഘടിപ്പിച്ചു.പേരാവൂര്‍ ടൗണില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍, കാക്കയങ്ങാട്, കീഴ്പള്ളി, ആറളം, എടൂര്‍, ഇരിട്ടി, ഉളിയില്‍ ചാവശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ജാഥ പര്യടനം നടത്തി.മണ്ടലം പ്രസിഡണ്ട് അബ്ദുല്‍ കാദര്‍,ജില്ലാ കമ്മിറ്റി അംഗം പി വി സാബിറ ടീച്ചര്‍, ഷഫീര്‍ ആറളം,ഷാനിഫ്,സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു