Hivision Channel

വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു

തില്ലങ്കേരി കുണ്ടേരിഞ്ഞാല്‍ പൗര്‍ണമി, പൂര്‍ണിമ സ്വയം സഹായ സംഘത്തിന്റെ നേതൃത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പിഎസ്സി പരീക്ഷയില്‍ റാങ്ക് നേടിയ അക്ഷയ് ,സ്വന്തമായി വാഹനങ്ങള്‍ നിര്‍മിച്ച ജിഷ്ണു എന്നിവരെയും അനുമോദിച്ചു. കൃഷ്ണകുമാര്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. കെ പുരുഷു അധ്യക്ഷത വഹിച്ചു. ടി കൃഷ്ണന്‍ മാസ്റ്റര്‍, ബിജു മാസ്റ്റര്‍, സി. ദിനേശ്, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, വിജയകുമാര്‍, ദിലീപ് രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.പരിപാടിയുടെ ഭാഗമായി ചെട്ടന്‍ കുഞ്ഞിരാമ കുറപ്പ്, പി.വി പത്മനാഭന്‍ മാസ്റ്റര്‍, വേങ്ങോടന്‍ നാരായണന്‍ നമ്പ്യാര്‍, കെ.പി ഗംഗാധരന്‍, കെ.പി ബാലകൃഷണന്‍ എന്നിവരുടെ പേരിലുള്ള
എന്റൊമെന്റും വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *