Hivision Channel

അടയ്ക്കാത്തോടില്‍ കോപ്ടാ നിയമ പ്രകാരം ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കേളകം: പുകയില ഉപയോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടയ്ക്കാത്തോടില്‍ കോപ്ടാ നിയമ പ്രകാരം ആരോഗ്യ വകുപ്പ് പരിശോധന നടത്തി.അടയ്ക്കാത്തോട് സ്‌കൂളിന് പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹാഷിം,പി പി ഇര്‍ഷാദ്,ഡിഗ്‌ന റോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *