Hivision Channel

ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം

കോഴിക്കോട് നാദാപുരത്ത് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നില്‍ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയില്‍ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *