Hivision Channel

പ്രദീപ് കേളോത്ത് ഒന്നാം ചരമവാര്‍ഷിക ദിനാചരണം

മട്ടന്നൂര്‍: കലാ- സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് കേളോത്തിന്റെ ഒന്നാം ചരമവാര്‍ഷികം നടുവനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് കേളോത്ത് സ്മാരക ജില്ലാതല കവിതരചന അവാര്‍ഡുകള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലതയും ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് ചലച്ചിത്ര സംവിധായകന്‍ തോമസ്ദേവസ്യയും വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ കെ.പി. അജേഷ്, വി. പുഷ്പ, പി. സീനത്ത്, ചലച്ചിത്രസംവിധായകന്‍ രാജീവ് നടുവനാട്, കെ.കെ. കീറ്റുകണ്ടി, ബാബു തലച്ചങ്ങാട്, മനോജ് നടുവനാട്, പി. വിപിന്‍രാജ്, പി. വിമല്‍രാജ്, പി.പി. മനോജ്, കെ.പി. അഷ്റഫ്, പി.വി. റഷീദ്, പി.എം. അഷ്റഫ്, എം.വി. ആദിത്യന്‍, ബിജുവിജയന്‍ എന്നിവര്‍ സംസാരിച്ചു. നന്ദാത്മജന്‍ കൊതേരി, പ്രേമരാജന്‍ കാര, മധു പള്ളിപ്രവന്‍, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, ഷാജുപാറക്കല്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *