Hivision Channel

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ മാസം 15നാണ് കടുത്ത പനിയും കഴുത്തു വേദനയുമായി ചേവരമ്പലം സ്വദേശിയായ നാലുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ചേവരമ്പലം മേഖലയില്‍ ആരേ ാഗ്യ വകുപ്പ് നിരീക്ഷണം കര്‍ശനമാക്കി. പ്രദേശത്ത് പനി സര്‍വേ തുടങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *