
തോലമ്പ്ര: യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ അക്രമിച്ചു.കോയ്യാറ്റിലെ കരിയില്‍ കരിപ്പായി ബാബുവിന്റെ മകന്‍ വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി സഹോദരനുമൊന്നിച്ച് കോയ്യാറ്റില്‍ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ വൈഷ്ണവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയ്യാറ്റില്‍, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.














