Hivision Channel

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.ഒരു കോടി 2 ലക്ഷം രൂപ വരുന്ന 1704.63 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ അറസ്റ്റില്‍ കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ഷാജിറിനെയാണ് കസ്റ്റംസ് കണ്ണൂര്‍ പ്രവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അസി.കമ്മീഷണര്‍മാരായ ഇ.വികാസ്, പി.സി.ചാക്കോ, സൂപ്രണ്ടുമാരായ എം.സി പ്രശാന്ത്, പി.കെ.ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ശരീരത്തിനുള്ളിലും ഇയാള്‍ ധരിച്ച ഷോക്‌സിനുള്ളിലുമാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *