
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനുള്ള സോഫ്റ്റ് വെയര്‍ കെ സ്മാര്‍ട്ട് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍കാര്യക്ഷമവും ഗുണപരവുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കെ സ്മാര്‍ട്ട് നടപ്പാക്കുന്നത്. കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. മൊബൈലിലൂടെയും കെ സ്മാര്‍ട്ട് ഉപയോഗിക്കാം. ആളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ ഇത് വഴി സാധിക്കും.മന്ത്രി പറഞ്ഞു.
ജനജീവിതവുമായി ഗാഢബന്ധം പുലര്‍ത്തുന്ന വകുപ്പായതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ടാവുന്ന ഏത് വീഴ്ചയും മറ്റേത് വകുപ്പുകള്‍ക്കുണ്ടാവുന്ന വീഴ്ചയേക്കാള്‍ ആഘാതമുണ്ടാക്കും. താലൂക്ക്തല അദാലത്തുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചാണ് ഏറ്റവുമധികം പരാതികള്‍ വന്നത്. ജനങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവണം യാന്ത്രികമായ ഇടപെടല്‍ അവസാനിപ്പിക്കണം. സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കണം. കാലതാമസം ഒഴിവാക്കണം. മന്ത്രി പറഞ്ഞു. ഇക്കാര്യം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ഐ എം ജി യുടെ നേതൃത്വത്തില്‍ മൂന്ന് മേഖലകളാക്കി തിരിച്ചാണ് പരിശീലനം. പരിശീലന സിലബസും ഷെഡ്യൂളും തയ്യാറാക്കി കഴിഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനവും ഏകോപനവും ലക്ഷ്യമിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ചത്. ചില ഒറ്റപ്പെട്ട പ്രായോഗിക പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി വകുപ്പ് ഏകീകരണം ശരിയല്ല എന്ന തരത്തില്‍ നടത്തുന്ന നിഗമനങ്ങള്‍ക്ക് അടിസ്ഥാനമില്ല. മുപ്പത്തി ഒന്നായിരത്തിലേറെ ജീവനക്കാരുള്ള വകുപ്പിന്റെ ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ സ്ഥലമാറ്റം നടപ്പാക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എല്ലാവരും അംഗീകരിച്ചമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ആറായിരം പേര്‍ക്കാണ് സ്ഥലം മാറ്റം നല്‍കിയത്. സുതാര്യമായി നടന്ന സ്ഥലമാറ്റ പ്രക്രിയയെ തുരങ്കം വെക്കാന്‍ ശ്രമിച്ചവരുണ്ട്.അവരാരെന്ന് കണ്ടെത്തി കഴിഞ്ഞു. അത്തരക്കാര്‍ പ്രയാസപ്പെടേണ്ടി വരും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.best nfl jerseys nike air jordan 11 legend blue custom jersey basketball customized baseball jerseys custom nfl jerseys nike air max 270 sale nike air max 90 sale cheap adidas shoes custom soccer jerseys womens sex toys chicago bears nike air max sc nike air max pre-day cheap wigs for sale custom jersey basketball
ജില്ലാ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിന് സ്ഥലം വിട്ട് നല്കിയ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നടപടിയെ അഭിനന്ദിച്ച മന്ത്രി മറ്റ് കലക്ടര്‍മാര്‍ ഇത് മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് മേയര്‍ അഡ്വ.ടി ഒ മോഹനന്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് പി പി ഷാജിര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്, കോറപ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്, അര്‍ബന്‍ ഡയരക്ടര്‍ അലക്സ് വര്‍ഗ്ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍, എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി എന്നിവര്‍ പങ്കെടുത്തു.














