
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയ മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ രത്‌നകുമാരി, ടി സരള, യു പി ശോഭ, വി കെ സുരേഷ് ബാബു. ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ ആറ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായി 834 മെന്‍സ്ട്രല്‍ കപ്പുകളാണ് വിതരണം ചെയ്യുന്നത്. കല്യാശ്ശേരി കെ പി ആര്‍ ജി എച്ച് എസ് എസ് (173) , പാലയാട് ജി എച്ച് എസ് എസ് (132), ചിറ്റാരിപറമ്പ് ജി എച്ച് എസ് എസ്(128), ചുഴലി ജി എച്ച് എസ് എസ് (90), പാല ജി എച്ച് എസ് എസ് (140) മാടായി ജി എച്ച് എസ് എസ് ഗേള്‍സ് (178) എന്നിങ്ങനെയാണ് കപ്പുകളുടെ വിതരണം.














