Hivision Channel

വിവരാവകാശ കമ്മീഷന്‍ 23 അപ്പീലുകള്‍ തീര്‍പ്പാക്കി

വിവരാവകാശ കമ്മീഷണര്‍മാരായ എ അബ്ദുള്‍ ഹക്കീം, കെ എം ദിലീപ് എന്നിവര്‍ കണ്ണൂരില്‍ നടത്തിയ സിറ്റിംഗില്‍ 23 അപ്പീലുകള്‍ തീര്‍പ്പാക്കി. 24 അപ്പീലുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകളില്‍ കമ്മീഷന്‍ തല്‍ക്ഷണം വിവരങ്ങള്‍ ലഭ്യമാക്കി. മൂന്ന് കേസുകളില്‍ രണ്ടാഴ്ചയ്ക്കകം വിവരം ലഭ്യമാക്കാന്‍ ഉത്തരവിട്ടു. വിവരാവകാശ നിയമത്തിന്റെ അന്തസത്ത പാലിക്കാന്‍ ഉദ്യോഗസ്ഥരും ഹരജിക്കാരും ഒരു പോലെ ബാധ്യസ്ഥരാണെന്ന് വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീം ചൂണ്ടിക്കാട്ടി. പരസ്പരം പോരടിക്കാനുള്ള ആയുധമായി വിവരാവകാശ നിയമത്തെ എടുക്കരുത്. പരമാവധി വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കണം. അപേക്ഷയിലും ഒന്നാം അപ്പീലിലും വിവരം നല്‍കാത്തതുകൊണ്ടാണ് കമ്മീഷന് ഇടപെടേണ്ടി വരുന്നത്. അപേക്ഷരുടെ ജീവനും സ്വത്തിനും ഭീഷണിയുള്ള കേസുകളില്‍ 48 മണിക്കൂറിനകം വിവരം ലഭ്യമാക്കണം. അത്തരം ഒരു കേസില്‍ തളിപ്പറമ്പ് ആര്‍ഡിഒയോട് 48 മണിക്കൂറിനകം വിവരം ലഭ്യമാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *