Hivision Channel

കാണാതായ വയോധികനായി പുഴയില്‍ തിരച്ചില്‍ നടത്തി

ചിറ്റാരിപ്പറമ്പ്: രണ്ടു ദിവസം മുമ്പ് കാണാതായ ചിറ്റാരിപ്പറമ്പ് വട്ടോളി കോട്ടയിലെ വയോധികനായ കണ്ട്യന്‍ കുഞ്ഞിക്കണ്ണനായി (80) തിരച്ചില്‍ നടത്തി. കുണ്ടേരിപ്പൊയില്‍ പുഴക്കരയില്‍ അദ്ദേഹത്തിന്റേതെന്ന് സംശയിക്കുന്ന ചെരിപ്പും കുടയും കണ്ടതിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ്, തലശേരി, പാനൂര്‍ അഗ്‌നിരക്ഷാ സേനയും, സിവില്‍ ഡിഫന്‍സും , നാട്ടുകാരും ചേര്‍ന്ന് കുണ്ടേരിപ്പൊയില്‍ മുടപ്പത്തൂര്‍ പുഴയില്‍ തിരച്ചില്‍ പ്രവര്‍ത്തനം നടത്തി.കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. ഷാനിത്ത്, സീനിയര്‍ ഫയര്‍ ഓഫീസര്‍ ആയില്യത്ത് രതീശന്‍ , ഹോംഗാഡ് മനോജ്, ഫയര്‍ ഓഫീസര്‍മാരായ ശ്രീനേഷ്, രാഹുല്‍ , വിനയന്‍ , സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ജിതിന്‍ എം, അജീഷ് പി.പി, വാഴയില്‍ ഭാസ്‌ക്കരന്‍, പൊതുപ്രവര്‍ത്തകരായ പ്രദീപന്‍ കോട്ടയില്‍, ദിനേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *