Hivision Channel

ഇ വി എം, വി വി പാറ്റ് ഫസ്റ്റ് ലെവല്‍ ചെക്കിംഗ് സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ പരിശോധിച്ചു

കണ്ണൂര്‍ :2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ വി എം, വി വി പാറ്റ് എന്നിവയുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗിനുള്ള സജ്ജീകരണങ്ങള്‍ കണ്ണൂര്‍ ഇ വി എം, വി വി പാറ്റ് വെയര്‍ഹൗസില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പരിശോധിച്ചു. 2800 മെഷീനുകളാണ് സജ്ജീകരിക്കുന്നത്. സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ 30 ദിവസം നീണ്ടുനില്‍ക്കും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ എട്ട് ഇ വി എം എഞ്ചിനീയര്‍മാരാണ് പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നത്.
എ ഡി എം കെ കെ ദിവാകരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ എല്‍എ ടി വി രഞ്ജിത്ത്, സീനിയര്‍ സൂപ്രണ്ട് കെ ബാലഗോപാല്‍ എന്നിവര്‍ കലക്ടര്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *