Hivision Channel

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടം; മണിയന്‍പിള്ള രാജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തിന്റ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *