പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് നടക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പദ്ധതിയിലൂടെ പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള 23,28,258 കുട്ടികള്‍ക്കാണ് ഇത്തവണ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബൂത്തുകള്‍ വഴി തുള്ളി മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്
സ്കൂള്‍, വായനശാല, അങ്കണവാടി, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളി ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടെ 23471 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
46942 വോളണ്ടിയര്‍മാര്‍ക്കും 1564 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്കി. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 4, 5 തീയതികളില്‍ വോളണ്ടിയര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി തുള്ളി മരുന്ന് നല്കാന് കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് തുള്ളി മരുന്ന് നല്‍കും.