കണ്ണൂര്‍:മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകള്‍ സ്റ്റാര്‍ പദവി നല്കുന്നതിനായി നടത്തുന്ന റേറ്റിങ് മല്‍സരത്തിന്റ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ മുഖാന്തിരം സ്റ്റാര്‍ പദവി നല്‍കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് അവര്‍ നേടുന്ന പോയിന്റുകള്‍ക്ക് അനുസരിച്ച് ത്രിസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികളാണ് നല്‍കുക. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവി കൈവരിക്കുന്നവയ്ക്ക് അനുമോദനവും ട്രോഫിയും സമ്മാനിക്കും. ത്രീ സ്റ്റാര്‍ പദവി നേടുന്നവക്ക് ശുചിത്വ പത്രം നല്‍കും.
80 മുതല്‍ 90 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ത്രീ സ്റ്റാര്‍ റേറ്റിങ്ങും 91 മുതല്‍ 110 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും 111 മുതല്‍ 130 വരെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമാണ് ലഭിക്കുക.