കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.
അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമായി ഇന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവര്‍ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക.