Hivision Channel

പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

ഇരിട്ടി:കുടുംബശ്രീ ആറളം പട്ടികവര്‍ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഉന്നതി ഗുണഭോക്താക്കള്‍ക്ക് വേണ്ടി 10 ദിവസം നീണ്ടുനില്‍ക്കുന്ന പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനത്തിന് തുടക്കമായി.ആറളം ഫാം ബ്ലോക്ക് 11 കക്കുവയില്‍ വച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആറളം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിര്‍വഹിച്ചു. റൂഡ്‌സെറ്റ് ഇന്‍സ്റ്റിട്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ 35 ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്.ആറളം ഗ്രാമപഞ്ചായത്ത് ആക്രെഡിറ്റഡ് എഞ്ചിനീയര്‍ അഭിനവ് എം, റൂഡ്‌സെറ്റ് സീനിയര്‍ ഫാക്കല്‍റ്റി അഭിലാഷ് നാരായണന്‍, റൂഡ്‌സെറ്റ് ഫാക്കല്‍റ്റി റോഷ്നി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അപര്‍ണ ഉണ്ണികൃഷ്ണന്‍ , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ പി ദിവാകരന്‍ ,ആറളം പട്ടികവര്‍ഗ പ്രത്യേക പദ്ധതി കോര്‍ഡിനേറ്റര്‍ പി. സനൂപ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *