Hivision Channel

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഇക്കുറി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തും

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം) ഇക്കുറി (2024-25) കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തും. കമ്പ്യൂട്ടര്‍ ലാബുകളുള്ള എന്‍ജിനിയറിങ് കോളേജുകള്‍ പരീക്ഷാകേന്ദ്രങ്ങളാക്കി ജെ.ഇ.ഇ. പരീക്ഷയുടെ മാതൃകയില്‍ നടത്താനാണ് തീരുമാനം.

പരീക്ഷാജോലിക്കായി വിവിധവകുപ്പുകളുടെ സഹായം പ്രവേശനപരീക്ഷാ കമ്മിഷണര്‍ തേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിഭാഗത്തിലെ അധ്യാപകരെയോ ഉദ്യോഗസ്ഥരെയോ പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലക്കാരാക്കാനാണ് തീരുമാനം. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് നേരത്തേ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷംവരെ ഓഫ്ലൈനായി വിവിധ സ്‌കൂളുകളുംമറ്റും പരീക്ഷാകേന്ദ്രങ്ങളാക്കിയാണ് കീം നടത്തിയിരുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുപേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇനിമുതല്‍ മൂന്നുമണിക്കൂര്‍നീളുന്ന ഒറ്റപ്പരീക്ഷയായി നടത്തുന്നതിനാണ് ആലോചിച്ചിട്ടുള്ളത്. ജെ.ഇ.ഇ. മാതൃകയില്‍ ഒന്നിലധികം ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പലദിവസങ്ങളായി പരീക്ഷ നടത്തേണ്ടിവരും. യഥാര്‍ഥ സ്‌കോറിനുപകരം പെര്‍സന്റയില്‍ സ്‌കോര്‍രീതി സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്. പ്രോസ്‌പെക്ടസ് തയ്യാറാകുന്ന മുറയ്‌ക്കേ ഇക്കാര്യം വ്യക്തമാവുകയുള്ളു.

Leave a Comment

Your email address will not be published. Required fields are marked *